
വാഷിംഗ്ടണ്‍: പാകിസ്താനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രിസ്ത്യാനികളുടെ വീടുകളും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ശബ്ദമുയര്‍ത്തി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. ഇസ്ളാമിക മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസമാണ് പാകിസ്താനില്‍ കലാപം നടന്നതും ദേവാലയങ്ങള്‍ തകര്‍ക്കുന്നതിലേക്കും നീങ്ങിയത്.
വ്യാവസായിക നഗരമായ ഫൈസലാബാദിന് സമീപത്തെ പള്ളികളാണ് നൂറുകണക്കിന് വരുന്ന മുസ്ളീങ്ങളുടെ കൂട്ടം ആക്രമിച്ചത്. പള്ളികള്‍ക്ക് തീയിട്ടതായിട്ടാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. അഞ്ചിലധികം പള്ളികള്‍ ആക്രമിക്കപ്പെട്ടതായാണ് വിവരം. ഖുറാന് കീറിയെറിഞ്ഞ് എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. പള്ളികളും വീടുകളും ആക്രമിക്കപ്പെട്ടതില്‍ അതിയായ ആശങ്കയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ അവ്രകമത്തെയും ഭീഷണിയെയും അംഗീകരിക്കാനാകില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ളീംരാഷ്ട്രമായ പാകിസ്താനില്‍ മതനിന്ദ ഗുരുതരമായ കുറ്റമാണ്. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് വധശിക്ഷ പോലും നേരിട്ടേക്കാം. പാകിസ്താനില്‍ ക്രിസ്തീയ ജനവിഭാഗം ന്യൂനപക്ഷമാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രാദേശിക സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 100 ലധികം പേര് ഇതിനകം അറസ്റ്റിലായതായി പാക് മാധ്യമങ്ങളും പറയുന്നു.
നാലു പള്ളികള്‍ അഗ്നിക്കിരയാക്കിയതായിട്ടാണ് പോലീസും രക്ഷാപ്രവര്‍ത്തന ഉദ്യോഗസ്ഥരും പറഞ്ഞത്. എന്നാല്‍ ഡസന്‍ കണക്കിന് പള്ളികളാണ് അക്രമിക്കപ്പെട്ടതെന്ന് പ്രദേശവാസികളും പറയുന്നു. ജനാലകളും വാതിലും തകര്‍ത്തെന്നും ഫ്രിഡ്ജും സോഫയും മറ്റു വീട്ടുപകരണങ്ങളും അക്രമികള്‍ എടുത്തുകൊണ്ടുപോയെന്നും 31 കാരന് യാസിര്‍ ഭാട്ടിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. ബൈബിളും വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തതായി എഎഫ്പിയുമായി നടത്തിയ ഫോണ്‍ കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''ഇതെഴുതുമ്പോള്‍ വാക്കുകള്‍ വഷളാകുന്നു. പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല സംഭവത്തില്‍ ഞങ്ങളും ബിഷപ്പുമാരും വൈദികരും സാധാരണക്കാരും വളരെ വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. ഞാന്‍ ഈ സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ ഒരു പള്ളി കെട്ടിടത്തിന് തീപിടിക്കുകയാണ്. ബൈബിളുകള്‍ അശുദ്ധമാക്കുകയും വിശുദ്ധ ഖുറാന് ലംഘിച്ചുവെന്ന് തെറ്റായി ആരോപിച്ച് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കുകയും ചെയ്തു. നിയമപാലകരില്‍ നിന്നും നീതിക്കും നടപടിക്കും വേണ്ടി ഞങ്ങള്‍ നിലവിളിക്കുന്നു, നീതി നടപ്പാക്കുന്നവരും എല്ലാ പൗരന്മാരുടെയും സുരക്ഷയും ഉടനടി ഇടപെട്ട് സ്വാതന്ത്ര്യവും സ്വാതന്ത്ര്യവും ആഘോഷിച്ച നമ്മുടെ സ്വന്തം നാട്ടില്‍ നമ്മുടെ ജീവിതത്തിന് വിലയുണ്ടെന്ന് ഉറപ്പുനല്‍കുന്നു.'' പാകിസ്താനി ബിഷപ്പ് ആസാദ് മാര്‍ഷല്‍ എക്സില്‍ കുറിച്ചു.
"പാകിസ്ഥാൻ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, അതിന്റെ ഭരണഘടനയ്ക്കും സംസാര സ്വാതന്ത്ര്യത്തിനും കൂടിച്ചേരാനുമുള്ള അവകാശങ്ങൾക്കനുസൃതമായി, സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടിയുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധത ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും," ട്വിറ്ററിലെ ഒരു പോസ്റ്റിംഗിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കർ അറിയിച്ചു.






