
തെന്നിന്ത്യയിലെ ക്യൂട്ട് യുവനായികയാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി വന്ന് ആരാധകരുടെ മനം കീഴടക്കിയ അനിഖ ഇന്ന് സൗത്തിലെ മുഖ്യധാര നായികയാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ തരംഗമാവുന്നത്.
വെള്ള കളർ ലോങ്ങ് സൽവാറിൽ അതീവ സുന്ദരിയാണ് അനിഖ. താരം ധരിച്ചിരിക്കുന്ന ചെറിയ പ്രിന്റഡ് വർക്കുകളുള്ള ഔട്ട്ഫിറ്റ് മലയാളികൾക്കിടയിൽ ഹിറ്റായികഴിഞ്ഞു. എആര് സിഗ്നേച്ചർ എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ ഓണം സ്പെഷ്യൽ എത്നിക്ക് വെയറാണ് താരം അണിഞ്ഞിരിക്കുന്നത്. സെലിബ്രിറ്റ് ഫോട്ടോഗ്രാഫർ ഷുഹൈബാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
അനിഖയുടെ അടുത്ത റിലീസ് ചിത്രം കിങ്ങ് ഓഫ് കൊത്തയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ലുക്കാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് അനിഖയുടെ ഈ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായത്. സെലിബ്രിറ്റികളും ആരാധകരും ഒന്നടങ്കം ചിത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിനും തമിഴിനും പുറമേ താരം തെലുങ്കിലും സജീവമാണ്. ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനിഖ നായികയായി അരങ്ങേറ്റം കുറിച്ചത്. ഓഹ് മൈ ഡാർലിങ്ങ് ആണ് അനിഖ നായികയായ ആദ്യ മലയാള സിനിമ. വലിയ ഹൈപ്പിൽ വന്ന ചിത്രം തിയ്യേറ്ററിൽ വലിയ ഹിറ്റായിരുന്നില്ല. മലയാളത്തിലും തമിഴിലുമായി താരത്തിന് അനവധി പ്രോജക്ടുകളാണ് വരാനിരിക്കുന്നത്.







Comments