യുവാക്കള്‍ക്കിടയില്‍ വൈറലാകുകയാണ് ചൈനയിലെ ഒരു പുതിയ ട്രെന്‍ഡ്. ട്രെന്‍ഡിനെ കുറിച്ച് കേട്ടവരെല്ലാം അമ്പരന്നിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് കൊതിയില്ലാത്ത ആളുകള്‍ കുറവാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ ആ കൂട്ട് വേണമെന്ന് ആഗ്രഹിക്കാത്തവരും ഉണ്ട്. പരസ്പരം ഉള്ള സ്നേഹം ഇല്ലാതാവുന്ന സമയത്ത് വിട്ടുപോകാനുള്ള ഒരു സ്പേസ് ബന്ധങ്ങളില്‍ വേണം എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാവും. അങ്ങനെയുള്ളവര്‍ക്ക് ഏറെ ആനന്ദം പകരുന്നതാണ് ഈ പുതിയ ട്രെന്റ്. ബന്ധങ്ങളിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ വേണ്ടിയാണ് ചൈനയിലെ യുവാക്കള്‍ താല്‍ക്കാലികമായി പങ്കാളികളെ കണ്ടെത്തുന്നതിന് നടപ്പിലാക്കിയ ഈ ട്രെന്‍ഡാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ഭക്ഷണം, ഗെയിമിംഗ്, ഫിറ്റ്നസ്, യാത്ര, കൃഷി, ചാറ്റിംഗ്, സംഗീതം എന്നിവയിലൊക്കെ സമാനമായ ചിന്താഗതി ഉള്ളവരെയാണ് യുവാക്കള്‍ തേടുന്നത്. എന്നും നേരിട്ട് കാണണം എന്നൊന്നുമില്ല, സോഷ്യല്‍മീഡിയയിലൂടെ സംസാരിച്ചാല്‍ മതി. ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അതേസമയം തങ്ങളുടെ സ്പേസ് കാത്തുസൂക്ഷിക്കാനും സ്വാതന്ത്ര്യത്തോടെ നടക്കാനും ഒക്കെ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരം ഒരു ട്രെന്റ് നിലവില്‍ ഹിറ്റായത്. 'ഞാന്‍ ശരിക്കും വളരെ ഏകാന്തനാണ്, പക്ഷേ സാമൂഹിക ഇടപെടലുകള്‍ ആരംഭിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതത്തിലേക്ക് ഇടപെടാത്ത ഒരു അപരിചിതന് ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒരു യുവാവ് പറഞ്ഞു.
സംഭവം വൈറലായതോടെ ഈ ട്രെന്റ് എല്ലാവര്ക്കും ഇഷ്ടമായിട്ടില്ല. നിരവധി ആളുകളാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പലര്‍ക്കും താല്‍ക്കാലിക പങ്കാളികളെ ലഭിക്കാത്ത പ്രശ്നവും ഉണ്ട്. താന്‍ താല്‍ക്കാലികമായി ഒരു പങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ചെന്നും അത്തരത്തില്‍ ഒരു യുവതിയെ കണ്ടെത്തിയെന്നും എന്നാല്‍ ആ യുവതിക്ക് അതേസമയം വേറൊരു പങ്കാളി ഉണ്ടായിരുന്നുവെന്നാണ് ഒരു യുവാവ് പറഞ്ഞത്. എന്തായാലും സംഭവം വന്‍ ഹിറ്റായിരിക്കുകയാണ്. ഇനി ഈ ട്രെന്റ് മറ്റ് രാജ്യങ്ങളിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് മറ്റ് രാജ്യങ്ങളിലെ യുവാക്കള്‍.

Comments