
മലയാളത്തിന്റെ പ്രിയ നടന് ജയസൂര്യ അഭിനയപാടവം കൊണ്ട് പ്രേക്ഷകമനസ്സില്‍ ഇടം നേടിയതാണ്. ഭാര്യ സരിതയാകട്ടെ ഫാഷന്‍ ഡിസൈനിംഗിലൂടെ വ്യത്യസ്ത ട്രെന്‍ഡുകള്‍ വിപണയിലെത്തിച്ച് പ്രശംസ നേടാറുണ്ട്. ഓരോ തവണയും വ്യത്യസ്ത ലുക്കിലും ഡിസൈൻ വേഷത്തിലും എത്തി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുന്ന താരമാണ് ജയസൂര്യ. മിക്കപ്പോഴും ആ ഔട്ട്ലുക്കിന് പിന്നില്‍ ഭാര്യ സരിതയുടെ ഡിസൈനിംഗ് മേന്മ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഓണം ലുക്കില്‍ തിളങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഭാര്യ സരിതയും. സരിത തന്നെ ഡിസൈന്‍ ചെയ്ത വേഷത്തിലാണ് രണ്ടു പേരും ഷൈന്‍ ചെയ്യുന്നത്. കട്ട താടിയും നീളൻ മുടി പുറകില്‍ കെട്ടി കൂളിംഗ് ഗ്ലാസും ധരിച്ച് ബേബി പിങ്ക് കുര്‍ത്തയും അതേ കരയിലുള്ള മുണ്ടും ധരിച്ചാണ് ജയസൂര്യ തിളങ്ങുന്നത്, ബേബി പിങ്ക് പ്രിന്റ് കേരളസാരിയും കോമ്പോ ബ്ലൗസും ധരിച്ചാണ് സരിതയുടെ തിളക്കം. ‘‘പരമ്പരാഗത നെയ്ത്തുകൾ ആധുനിക സൗന്ദര്യശാസ്ത്രത്തെ കണ്ടുമുട്ടുന്നു..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സരിത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സരിത ജയസൂര്യ ഡിസൈനര്‍ സ്റ്റുഡിയോയില്‍ ആണ് ട്രെഡിഷണല്‍ കേരള ലുക്ക് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനര്‍ ആയ സരിത തന്നെയാണ്. സരിത ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോകള്‍ ട്രെന്‍ഡിംഗാകുകയും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്.






