
ഓഫീസില്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക.
ഓഫീസിലേക്ക് ജീവനക്കാരെ തിരികെയെത്തിക്കുന്നത് വഴി ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും സഹായിക്കുമെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതേ സമീപനം മുന്നറിയിപ്പ് നല്കിയ ശേഷവും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും മെറ്റ നിര്‍ദേശം വ്യക്തമാക്കുന്നു.
പുതിയ നീക്കം മെറ്റയുടെ ഇയര്‍ ഓഫ് എഫിഷ്യന്‍സി എന്ന പോളിസി അനുസരിച്ചാണ്. മാർക്ക് സക്കർബർഗ് നേരിട്ടാണ് ഈ പോളിസിക്ക് നേതൃത്വം നല്‍കുന്നത് എന്നതും ശ്രദ്ധേയം. എന്നാല്‍ നയം ആഴ്ചയിലെ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് മാത്രമാണെന്നും മെറ്റ വ്യക്തമാക്കുന്നു.






