
മുംെബെ: ബി.ജെ.പി. എം.പിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്റെ ബംഗ്ളാവ് ലേലം ചെയ്യാനുള്ള നടപടിയില്‍ നിന്നും ബാങ്ക് ഓഫ് ബറോഡ പിന്മാറിയതിന് കാരണം ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറോ? കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും പുറത്തുവന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ് തെരയുന്ന തിരക്കിലാണ് രണ്ടുപേരുടേയും ആരാധകര്‍.
സണ്ണി ഡിയോളിന്റെ ഉടമസ്ഥതയില്‍ മുംെബെ ജൂഹുവിലുള്ള ബംഗ്ളാവ് ലേലം ചെയ്യാന്‍ കഴിഞ്ഞ ദിവസം ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. 56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രണ്ടു ദിവസത്തിന് ശേഷം ബംഗ്ളാവ് ഇ-ലേലം ചെയ്യുമെന്നായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ നടപടിയില്‍നിന്നു ബാങ്ക് നാടകീയമായി പിന്മാറുകയായിരുന്നു.
സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ലേലം നോട്ടീസ് പിന്വലിക്കുകയാണെന്നാണു ബാങ്കിന്റെ വിശദീകരണം. കുടിശിക അടയ്ക്കാന്‍ തയാറാണെന്നു സണ്ണി ഡിയോള്‍ അറിയിച്ചതായും ഇതേത്തുടര്‍ന്നാണ് ലേലം നടപടികള്‍ പിന്‍വലിക്കുന്നതെന്നും ബാങ്ക് അറിയിച്ചിരുന്നു. എന്നാല്‍ സണ്ണി ഡിയോളിന് 56 കോടി നല്‍കുന്നത് നടന് അക്ഷയ് കുമാര്‍ ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അക്ഷയ്കുമാര്‍ സണ്ണിഡിയോളിന് പണം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി പറയുന്നത്.
ഇത്തരം വാദഗതികളെല്ലാം ശുദ്ധ അസംബന്ധം ആണെന്ന് അക്ഷയ്കുമാറിന്റെ വക്താവും പറഞ്ഞു. അത്തരത്തില്‍ ഒരു കാര്യം നടന്നിട്ടെല്ലെന്ന് സണ്ണിഡിയോളിന്റെ സെക്രട്ടറിയും പറഞ്ഞു. അതേസമയം ഇരുവരുടേയും സിനിമകള്‍ ബോളിവുഡില്‍ നേര്‍ക്കുനേര്‍ പൊരുതുകയാണ്. അക്ഷയ്കുമാറിന്റെ ഒ മൈഗോഡ് 2, സണ്ണിഡിയോളിന്റെ ഗദ്ദാര്‍-2 എന്നീ സിനിമകള്‍ റിലീസ് ചെയ്തത് ഒരുമിച്ചായിരുന്നു. രണ്ടു സിനിമകളും ആവശ്യത്തിന് പ്രേക്ഷകരെയും നേടിക്കൊണ്ട് ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടുപേരും സിനിമകളുടെ വിജയത്തില്‍ പരസ്പരം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഷാരൂഖിന്റെ പത്താന് സിനിമയ്ക്ക് പിന്നാലെ ബോളിവുഡ് ബോക്സോഫീസില്‍ തരംഗം തീര്‍ക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് സണ്ണി ഡിയോളിന്റെ ഗദ്ദാര്‍ 2. സണ്ണിഡിയോളിന്റെ ബംഗ്ളാവ് ലേലം നോട്ടീസ് വന്ന ദിവസം ഇരുവരും തമ്മില്‍ കണ്ടിരുന്നെന്നും താന്‍ സഹായിക്കാമെന്ന് അക്ഷയ്കുമാര്‍ പറഞ്ഞതായും എത്രരൂപ നല്‍കുമെന്ന് പറഞ്ഞിരുന്നില്ലെന്നമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇത് 30-40 കോടി രൂപയോളം വരുമെന്നും പറഞ്ഞു കേട്ടിരുന്നു. സര്‍ഫാസി നിയമപ്രകാരം വസ്തു വില്‍പ്പന നടത്തി ബാങ്കിനുള്ള പണം തിരിച്ചടയ്ക്കാനാണു സണ്ണി ഡിയോളിന്റെ നീക്കം. ഇക്കാര്യം ബാങ്ക് അധികൃതരെയും അറിയിച്ചിട്ടുണ്ട്.






