തൃശൂര്‍: സംസ്ഥാന സര്‍ക്കാരില്‍ സഹകരണ മന്ത്രിയായി ഇരുന്നുകൊണ്ട് ബാങ്കിനെ കൊള്ളയടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇ.ഡി റെയ്ഡ് നടത്തിയ സതീശ് കുമാര്‍ അടക്കമുള്ളവര്‍ മൊയ്തീന്റെ ബിനാമികളാണ്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും അനധികൃതമായി എടുത്ത വായ്പ മറ്റ് പ്രതികള്‍ വട്ടിപ്പലിശയ്ക്ക് നല്കി അതിന്റെ കമ്മീഷനാണ് മച്ചാട് പരസ്പര സഹകരണ സംഘത്തില്‍ മൊയ്തീന് നിക്ഷേപിച്ചിരിക്കുന്ന 28 ലക്ഷം രൂപ. ഇതാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.
തന്റെ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്ന ആള് നടത്തിയ ഈ തട്ടിപ്പില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യസ്ഥനാണെന്നും അനില്‍ അക്കര പറഞ്ഞൂ.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ റെയ്ഡിന ശേഷം 15 കോടി രുപ വിലമതിക്കുന്ന തട്ടിപ്പുമായി ബന്ധമുള്ള 36 വസ്തുവകകള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ബിനാമി ഇടപാടുകള്‍ എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇ.ഡിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.






