
ചിത്രത്തിലെ വില്ലന് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെ കുറിച്ച് പറയുകയാണ് ആന്റണി വര്ഗീസ് ഇപ്പോള്. ചിത്രത്തിലെ വില്ലന്മാരാണ് നമ്മുടെ നായകന്മാര് എന്നാണ് ആന്റണി പറയുന്നത്. ഒരു സീനില് തന്റെ കൈകൊണ്ടതിനാല് ഒരു നടന്റെ മുഖത്ത് നാല് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും ആന്റണി വ്യക്തമാക്കുന്നുണ്ട്.
ആന്റണി വര്ഗീസിന്റെ കുറിപ്പ്:
ദാ ഇവരും നമ്മടെ നായകന്മാര് ആണ്… സിനിമ കണ്ടവരില് കുറച്ച് പേര്ക്കെങ്കിലും ഇവരെ ഇടിക്കാന് തോന്നിയെങ്കില് അത് ഇവരുടെ വിജയമാണ്… ഫൈറ്റ് എടുത്തപ്പോള് ആ സീനില് അഭിനയിച്ച ഒരു ബ്രോയുടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ടു. പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയില് 4 സ്റ്റിച്ച് ആയിട്ടാണ്.
പക്ഷെ ആ സ്റ്റിച്ച് വച്ച് ഈ പടം ഫുള് തീര്ത്തു. ഇങ്ങനെ പല പരിക്കുകള് പറ്റിയവര് ആണ് ഈ ഫോട്ടോയിലെ പലരും. ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ്. പണ്ട് സിനിമയില് പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല. സ്റ്റിച്ച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാന് പറഞ്ഞെ.







Comments