
ന്യൂഡല്‍ഹി; വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പിനികള്‍. 158 രൂപ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് കുറച്ചതായിയാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.
ന്യൂഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയില്‍ 1537.50 രൂപയാണ് പുതിയ വില. നേരത്തെ ഓഗസ്റ്റിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചത്. ജൂലൈയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വര്‍ധിപ്പിച്ചിരുന്നു.രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തെരഞ്ഞെടുപ്പുംനടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന് സമ്മാനമായാണ് ഇളവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.






