കോഴി്ക്കോട്; പ്രസവശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിക്കുന്നു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. തുടര്‍ന്നുള്ള നടപടി പ്രഖ്യാപിക്കുന്നതിനായി 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. ഹര്‍ഷിന 104 ദിവസമായി സമരത്തിലാണ്.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിനായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും.
ഡോ. രമേശന്, ഡോ ഷഹന, നഴ്സിംഗ് ഓഫീസര്‍ രഹന, സ്റ്റാഫ് നഴ്സ് മഞ്ജു എന്നിവരാണ് പ്രതികള്‍. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ നല്ക്കുന്നത്. പൊലീസ് ഈ കാര്യത്തില്‍ നേരത്തെ നിയമോപദേശം തേടിയട്ടുണ്ട്.






