
അമ്മയാകാനുളള ഒരുക്കത്തിലാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ഗര്‍ഭകാല ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഈ അവസരത്തില്‍ നിറവയറില്‍ സുന്ദരിയായി നില്ക്കുന്ന താരത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. നിറപുഞ്ചിരിയോടെ മഞ്ഞ ഹാഫ് ഗൗണില്‍ മനോഹരിയായി നില്ക്കുന്ന സ്വരയെ ഫോട്ടോയില്‍ കാണാം.
സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് സ്വരയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ജനുവരി 6 നായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്. പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് നല്‍കുന്നതെന്നായിരുന്നു അന്ന് സ്വര ഭാസ്കര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്.
പതിവ് ബോളിവുഡ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്കര്‍. സിഎഎ സമരം, കര്‍ഷക സമരം ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയില്‍ വരെ സ്വര ഭാസ്കര്‍ പങ്കെടുത്തു.







Comments