
ന്യൂഡല്‍ഹി : ജെ. എന്‍. യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നി്ന്ന് പുറത്താക്കി . ഗവേഷക വിദ്യാര്‍ത്ഥിയായ ബീഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ആലത്തെ ഹോസ്റ്റല്‍ വാര്‍ഡനും എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു .
നാല് വര്‍ഷം മുമ്പ് ഫീസ് വര്‍ധനക്കെതിരെ പ്രതിക്ഷേധിച്ചതിനാണ് സര്‍വകലശാല ആലത്തെ പുറത്താക്കിയത് . ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം .
നാല് വര്‍ഷം മുമ്പ് നടന്ന പ്രതിക്ഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു . ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത് .






