
അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞത് പോലെയായിരുന്നു അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീനാ വില്യംസിന്റെ കാര്യം. ടെന്നീസ് തിരക്ക് മൂല്യം വിവാഹവും കുടുംബവുമൊന്നും ഒക്കാതെ പോയ താരം ദേ ഒടുവില്‍ വിവാഹം കഴിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷമായി ഹൃദയേശ്വരനായിരുന്ന അലക്സിസ് ഒഹാനിയനുമായി താരത്തിന്റെ വിവാഹനിശ്ചയം താരം തന്നെ പ്രഖ്യാപിച്ചു. ഇപ്പോള്‍ റോമില്‍ അവധിക്കാലം ചെലവഴിക്കുന്ന സെറീന ഒഹാനിയനുമായി ഉടന്‍ കുടുംബജീവിതത്തില്‍ പ്രവേശിക്കും.
രണ്ടു വര്‍ഷമായി ഡേറ്റിംഗിലായ ഇരുവരേയും സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റെഡ്ഡിറ്റില്‍ ഒരു കവിത പോസ്റ്റ് ചെയ്താണ് ഒഹാനിയനോടുള്ള തന്റെ പ്രണയം സെറീന വെളിവാക്കിയത്. അവള് യെസ് പറഞ്ഞെന്ന് പറഞ്ഞ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ റെഡ്ഡിറ്റ് പോസ്റ്റ് ഒഹാനിയനും ഷെയര്‍ ചെയ്തു. പ്രപഞ്ചത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി അവള് തന്നെ മാറ്റിയെന്നാണ് റെഡ്ഡിറ്റ് പോസ്റ്റിന് ഒഹാനിയന് മറുപടി പറഞ്ഞത്.
ദീര്‍ഘകാലമായുള്ള പ്രണയം കായികരംഗത്തെ വെള്ളിവെളിച്ചത്തിന് പുറത്ത് സമയാസമയത്ത് നടത്തിയിരുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ഇരുവരും മിനുക്കിക്കൊണ്ടിരുന്നത്. അതേസമയം ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ളാമിന് തയ്യാറെടുക്കുന്ന സെറീന ഓ€ന്റില്‍ എഎസ്ബി ക്ളാസ്സിക്കില് കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടാനായാല്‍ 23 ഗ്രാന്റ് സ്ളാം കിരീടം നേടുന്ന ആദ്യ താരത്തിലേക്കായിരിക്കും താരത്തിന്റെ നേട്ടം ചെന്നെത്തുക.



