
കോഴിക്കോട് : പി.വി. അന്‍വര്‍ എം.എല്‍.എയുടെ പക്കലുള്ള 15 ഏക്കറോളം മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു ചൂണ്ടിക്കാട്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ ഓതെറെസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. ഭൂപരിധിനിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നും ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖ ചമച്ചെന്നുമുള്ള ഗുരുതരകണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
അന്‍വറും രണ്ടാംഭാര്യ പി.വി. ഹഫ്സത്തും ചേര്‍ന്ന് പി.വി.ആര്. എന്റര്ടെയിന്മെന്റ്സ് എന്ന പേരില്‍ പങ്കാളിത്തസ്ഥാപനം രൂപീകരിച്ച് 11 ഏക്കര്‍ വാങ്ങിയതു ഭൂപരിഷ്ക്കരണനിയമം മറികടക്കാനാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനാണ്. ഭൂമി രജിസ്ട്രേഷനിലും നിയമലംഘനമുണ്ടായി. ഉടമ്പടിക്കരാറിന്റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇളവുകള്‍ കഴിച്ച് 14.39 ഏക്കര്‍ ഭൂമി അന്‍വര്‍ സര്‍ക്കാരിനു വിട്ടുനല്‍കണമെന്നും ഓതൈറസ്ഡ് ഓഫീസര്‍ ഇന്നലെ ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പി.വി.ആര്. നാച്വറോ പാര്‍ക്ക് നില്ക്കുന്ന 11 ഏക്കര്‍ ഭൂമിയാണ് 60% ഉടമസ്ഥാവകാശത്തോടെ മാനേജിങ് പാര്‍ട്ണറായ അന്‍വറിന്റെയും 40% ഉടമസ്ഥാവകാശത്തോടെ ഹഫ്സത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. പങ്കാളിത്തസ്ഥാപനമായതിനാല് ഭൂപരിഷ്കരണനിയമത്തില് ഇളവനുവദിക്കണമെന്ന അന്‍വറിന്റെ അപേക്ഷ ഓതൈറസ്ഡ് ഓഫീസര്‍ തള്ളി. പങ്കാളിത്തസ്ഥാപനം രൂപീകരിച്ചത് 2008 ജൂണ്‍ 21-നു ശേഷമായതിനാല്‍ ഭൂപരിഷ്കരണനിയമം വകുപ്പ് 83 മറികടക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്ന് അനുമാനിക്കാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍വറും ഭാര്യ ഹഫ്സത്തും മാത്രമാണു പങ്കാളിത്തസ്ഥാപന ഉടമകള്‍. സ്ഥാപനം 1932-ലെ പങ്കാളിത്തനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല. പങ്കാളികള്‍ തമ്മില്‍ എഴുതി 2015 ഫെബ്രുവരി നാലിനു തയാറാക്കിയതായി പറയപ്പെടുന്ന 5000 രൂപയുടെ മുദ്രപ്പത്രം അന്‍വറിന്റെയോ ഹഫ്സത്തിന്റെയോ പേരിലല്ല വാങ്ങിയത്. കരാറില്‍ കക്ഷിയല്ലാത്ത അനീസ്, അബ്ദുള്‍ ലത്തീഫ് എന്നിവരുടെ പേരില്‍ മുദ്രപ്പത്രം വാങ്ങിയതായി രേഖപ്പെടുത്തിയത് കേരള സ്റ്റാമ്പ് ആക്ട് 1959-ലെ 30-ാം വകുപ്പിന്റെ ലംഘനമാണ്.
ഭൂമിയുടെ 60% അന്‍വറിന്റെ െകെവശമായിക്കണ്ട് ലാന്‍ഡ് സീലിങ് പരിധിയില്‍ ഉള്‍പ്പെടുത്താം. അന്‍വറും ഒന്നാംഭാര്യ ഷീജയും കുടുംബവും താമസിക്കുന്ന 53സെന്റിലെ ഭൂമിയും വീടും, കൊല്ലം ജില്ലയില്‍ ഷീജയുടെ പേരിലുള്ള എട്ട് സെന്റ് ഭൂമിയിലുള്ള കെട്ടിടം എന്നിവയൊഴികെ മറ്റൊരു ഭൂമിക്കും ഭൂപരിഷ്കരണനിയമം 81-ാം വകുപ്പുപ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹതയില്ല. െകെവശഭൂമിയായ 27.24 ഏക്കറില്‍നിന്ന് ഇളവനുവദിക്കാവുന്ന 61 സെന്റും കുടുംബത്തിനു െകെവശംവയ്ക്കാവുന്ന 12 ഏക്കറും കഴിച്ച് ബാക്കി 14.39 ഏക്കര്‍ സര്‍ക്കാരിനു വിട്ടുനല്‍കാന്‍ അന്‍വറിനു നിര്‍ദേശം നല്‍കാവുന്നതാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരനായ കെ.വി. ഷാജിയെ കക്ഷിചേര്ക്കാനോ തെളിവുകള്‍ സ്വീകരിക്കാനോ വാദം കേള്‍ക്കാനോ പാടില്ലെന്ന അന്‍വറിന്റെ അപേക്ഷ തള്ളി. െഹെക്കോടതി ഉത്തരവുപ്രകാരം കക്ഷിചേര്ത്തതിനാല് ഷാജിയെ ലാന്‍ഡ് ബോര്‍ഡ് നടപടിക്രമങ്ങളില്‍ പങ്കെടുപ്പിക്കാം.
അന്‍വറും കുടുംബവും ഭൂപരിധി കടന്ന 2008 ജൂണ്‍ 21-നുശേഷമുള്ള ഭൂമി വില്‍പ്പന തള്ളിക്കളയാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. െഹെക്കോടതി ഉത്തരവുപ്രകാരം കേസില്‍ കക്ഷിയായ ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്ററുമായ കെ.വി. ഷാജി 30 ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണു ഹാജരാക്കിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അന്‍വറും കുടുംബവും ഭൂരേഖകള്‍ ഹാജരാക്കിയില്ല. രേഖകള്‍ സമര്‍പ്പിക്കാന്‍ 14 വരെ അന്‍വറിനു സമയം നീട്ടിനല്‍കി.






