
തിരുവനന്തപുരം : എം.ടി വാസുദേവന്‍നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍. ബി.ജെ.പിയുടെ ഭാഗത്തു നിന്നും എം.ടിക്ക് നേരെയുണ്ടായ വിമര്‍ശനത്തെ ന്യായീകരിക്കുന്ന നിലപാടാണ് കുമ്മനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
എം.ടിയെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്നും എം.ടിയും ബിജെപിയും അവരുടേതായ അഭിപ്രായങ്ങള്‍ പറയുകയാണ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുംഉണ്ടെന്നും കുമ്മനം പറഞ്ഞു. രാജ്യത്തെ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചത് ആരും മറക്കരുതെന്നും സിപിഎം വിമര്‍ശിക്കുന്നത് കാര്യമാക്കാതെ ബി.ജെ.പി വിമര്‍ശിക്കുന്നതു മാത്രം വിവാദമാക്കുന്നത് ശരിയല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
വസ്തുതകള്‍ വിലയിരുത്താതെയാണ് എം.ടി പ്രതികരിക്കുന്നതെന്നും ടി.പി ചന്ദ്രശേഖരന്‍ വധത്തിലും മുത്തലാഖിലും പ്രതികരിക്കാതിരുന്ന അദ്ദേഹം നോട്ട് അസാധുവാക്കല്‍ വിഷത്തില്‍ പ്രതികരിക്കാന്‍ എത്തിയത് ആരെയോ പ്രതീപ്പെടുത്താനാണ് എന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.






