
ചെന്നൈ : തമിഴ് സിനിമ നടന് ജി മാരിമുത്തു അന്തരിച്ചു . 58 വയസായിരുന്നു ഹൃദയാഘാതത്തെ അന്ത്യം. ടെലിവിഷന്‍ സീരിയലായ എതിര്‍നീച്ചലിന്റെ നെറ്റ് ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻതന്നെ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത് 1999 മുതലാണ് . തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്.
ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാൻ, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ 'പുലിവാൽ' എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്.






