
തിരുവനന്തപുരം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. എല്‍ഡിഎഫിന്റെ ആയിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി. അത് പരിശോധിക്കും. സഹതാപമാണ് പുതുപ്പള്ളിയിലെ വിധിയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും എം.വി ഗോവിന്ദന് പറഞ്ഞൂ.
എല്‍ഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയില്‍ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ സഹതാപമുണ്ടായി. മികച്ച സംഘടന പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചു നിന്നത്. ബിജെപിയുടെ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്നാമത്തെ വിജയമെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നുണ്ട്. അത് ശരിയാണ് ഉമ്മന്‍ചാണ്ടിയുടെ സഹതാപ തരംഗമാണ്. അതുകൊണ്ടാണ് വലിയ തോതില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല. എല്ലാം പരിശോധിക്കും. സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്സഭ തെരെഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന സുധാകരാന്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.






