
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒരുമിച്ചപ്പോള്‍ സന്തോഷിച്ച പ്രേക്ഷകര്‍ കുറച്ചൊന്നുമല്ല. മഞ്ജുവാര്യരെ ഉപേക്ഷിച്ച് ദിലീപ് കാവ്യയെ വിവാഹം ചെയ്തതില്‍ എതിര്‍പ്പുള്ള ആരാധകര്‍ ഇന്നുമുണ്ട്, പക്ഷേ സ്വന്തം ജീവിതത്തിലൂടെ അതിനുള്ള മറുപടി പറയുകയാണ് ദിലീപും കാവ്യയും. ചെറിയൊരു ഇടവേളയെടുത്തെങ്കിലും പൊതുവേദികളില്‍ സജീവമായിരിക്കുകയാണ് ഇവര്‍ രണ്ടാളും. കാവ്യ അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ദിവസവും കാവ്യയും ദിലീപും പോകുന്ന പരിപാടികളുടെ ചിത്രങ്ങളും, യാത്രകളുടെ വീഡിയോകളുമെല്ലാം ദിലീപിന്റെയും കാവ്യയുടെയും ഫാന്‍ പേജുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ഈ താരജോഡികളുടെ ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാവ്യയെ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്. കറുത്ത പട്ടുസാരിയും, തലയില്‍ മുല്ലപ്പൂവും നെറ്റിയില്‍ ചന്ദനക്കുറിയുമൊക്കെയായി ദിലീപിനോട് ചേര്‍ന്നു നില്ക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വലിയ ജിമുക്കിയും ചെറിയ നെക്ക്ലെസ്സും കൈയിലുള്ള കുപ്പിവളകളുമൊക്കെ കാവ്യയുടെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. കറുത്ത ഷര്‍ട്ടില്‍ ദിലീപും യുവതാരത്തിനെപ്പോലെയാണ് തിളങ്ങുന്നത്. സഹതാരങ്ങളോട് കുശലം പങ്കിട്ടും, ചിരിച്ചുമൊക്കെയാണ് താരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഈ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന് സിനിമയിലെ ‘കരിമിഴിക്കുരുവിയെ കണ്ടില്ല’ എന്ന പാട്ടാണ് ഓര്‍മവരുന്നതെന്നും ദിലീപ് ഇപ്പോഴും കൊച്ചി രാജാവ് ലുക്കിലാണെന്നും പലരും കമന്റുകളിടുന്നുണ്ട്. കാവ്യ തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകളിലൂടെയും കാവ്യയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. ദിലീപിനെ കെട്ടിയാല്‍ കാവ്യ പുറം ലോകം കാണില്ല, വീട്ടിനുള്ളില്‍ തളയ്ക്കപ്പെടും എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി പോലെയാണോ കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് എന്നതും ഒരു സംശയമാണ്.






