
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ വന്‍ തിരക്കിലാണ് ഡല്‍ഹി നഗരം. ഇതിനായി കടുത്ത സുരക്ഷാ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനിടയിലാണ് നഗരത്തില്‍ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായത്. ഇതോടെ കുരങ്ങന്മാരെ തുരത്താനുള്ള ആസൂത്രിത നീക്കത്തിലാണ് അധികൃതര്‍. ഇതിനായി കുരങ്ങന്മാരുടെ പേടിസ്വപ്നമായ ലങ്കൂര്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ലങ്കൂര്‍ കുരങ്ങുകളുടെ വേഷമണിഞ്ഞ 30 പേരെയും വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ലങ്കൂര്‍ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കിയും ചേഷ്ടകള്‍ കാണിച്ചും കുരങ്ങന്മാരെ ഓടിക്കും.
ഒറിജിനല്‍ ലങ്കൂര്‍ കുരങ്ങന്മാരെ ഇറക്കുന്നതില്‍ നിയമപരമായ തടസ്സം വന്നതോടെയാണ് ഇത്തരം നടപടികളെടുത്തത്.
ജി20 നടക്കുന്ന പ്രദേശമെല്ലാം അതീവസുരക്ഷയിലാണ്. രാഷ്ട്രതലവന്മാര് താമസിക്കുന്ന ഹോട്ടലുകള്‍, ജി20യുടെ പ്രധാനവേദിയായ പ്രഗതിമൈതാനത്തിലേക്കുള്ള പാത തുടങ്ങിയ ഇടങ്ങളിലെല്ലാം കുരങ്ങുകള്‍ സ്ഥാനം പിടിച്ചിരുന്നു. നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം കുരങ്ങന്മാരെ തുരത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശാസ്ത്രീഭവന്, കൗഡില്ല്യ മാര്‍ഗ്, റിജ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹനുമാന് കുരങ്ങിന്റെ ചിത്രങ്ങള്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്.






