
റായ്പുര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശിയായ അമര്‍ സിങ് മാഞ്ചി(38)യാണ് മകന് പവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനായി ശ്രമിച്ചിരുന്നു. ഇപ്പോള്‍ പ്രതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് വ്യാഴാഴ്ച്ച രാത്രി ഒമ്പതുമണിേയാടെയായിരുന്നു.
അമര്‍ സിങ് മാഞ്ചി മദ്യലഹരിയിലായിരുന്നു വീട്ടിലെത്തിയത്. പിന്നാലെ മൂന്നുവയസ്സുള്ള മകന് അച്ഛനുമായി കളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മകന് കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം പിതാവ് ആദ്യം തന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി മുറിവേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കുടുംബാംഗാങ്ങള് ബഹളം കേട്ട് എത്തിയപ്പോഴേക്കും പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സംഭവം കണ്ട് നടുങ്ങിയ പ്രതിയുടെ മറ്റൊരു മകനാണ് 112-ല്‍ വിളിച്ച് പോലീസ് സഹായം തേടിയത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.







Comments