
മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ 45ാം പിറന്നാളാണിന്ന്. 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു വളരെ പെട്ടന്നാണ് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയത്. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, ആറാംതമ്പുരാന് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മഞ്ജു വേഷമിട്ടു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഹൗ ഓര്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ഇന്ന് മലയാളത്തിന് പുറമേ തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.
ഇപ്പോഴിതാ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്ന്നിരിക്കുയാണ് നടന് കുഞ്ചാക്കോ ബോബന്. മഞ്ജുവും ചാക്കോച്ചനും സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ്.
'' Stay Happy and the crazy kool person that you are.Had much more crazier pics ,but posting this one for now'' മഞ്ജുവിനൊപ്പമുളള ക്യൂട്ട് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന് കുറിച്ചു. നിരവധി പേര് കമന്റ്ബോക്സില്‍ മഞ്ജുവിന് പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്.






