
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മണ്. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുളള ചന്ദ്ര ടെലിവിഷന്‍ പരമ്പരകളിലൂടെ ജനമനസ്സുകളില്‍ ഇടംനേടി.
2021ല്‍ ആയിരുന്നു നടന് ടോഷ് ക്രിസ്റ്റിയുമായി ചന്ദ്രയുടെ വിവാഹം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു. അയാന് എന്നാണ് മകന്റെ പേര്.
അയാന്റെ ആദ്യത്തെ ഓണവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ചന്ദ്ര ലക്ഷ്മണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ''ഞങ്ങളുടെ ലിറ്റില്‍ കണ്ണന് വീടും ഹൃദയവും സ്നേഹവും വെളിച്ചവും കൊണ്ട് നിറച്ചു..'', എന്നായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ചിത്രത്തോടൊപ്പം കുറിച്ചത്. മകനെ കാണാന്‍ ക്യൂട്ട് ആയിട്ടുണ്ടെന്ന് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരും പങ്കുവെക്കുന്നു.






