
അഭിനേതാക്കളുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളുല് വൈറലാകുന്നത് അവരുടെ എഡിറ്റഡായിട്ടുള്ള ചിത്രങ്ങളും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് എഐ സാങ്കേതികവിദ്യ വന്നതിന് പിന്നാലെ അത്തരം എഡിറ്റഡ് ഫോട്ടോ സുലഭമാണ്.അത്തരത്തില്‍ നമ്മുടെ മലയാള സിനിമയിലെ പ്രിയതാരത്തിന്റെ ഒരു എഡിറ്റഡ് ഫോട്ടോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്.
ഗാന്ധിയുടെ ലുക്കില്‍ എഡിറ്റ് ചെയ്തിട്ടുള്ള ജയസൂര്യ ആണ് ചിത്രത്തില്‍ ഉള്ളത്. സിനിമ ഗ്രൂപ്പായ സിനിമഫിലേയില് ആണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഒരു ചോദ്യവും. 'ഗാന്ധി സിനിമ മലയാളത്തില്‍ ചെയ്താല്‍ ജയസൂര്യയായിരിക്കും പെര്‍ഫെക്റ്റ് കാസ്റ്റിംഗ്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക', എന്നായിരുന്നു പോസ്റ്റില്‍ കുറിച്ചിരുന്നത്. നിരവധി ആളുകള്‍ അഭിപ്രായങ്ങളുമായി രംഗത്തുമെത്തിയട്ടുണ്ട്.
ഇതു ചെറുപ്പത്തിലേ ഞാന്‍ മനസ്സില്‍ ചിന്തിച്ചിട്ടുണ്ട് ഗാന്ധിജി ജയസൂര്യ വേഷത്തില്‍ ഓക്കെയാണ് എന്നുള്ളത്, അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ ഫോട്ടം എടുത്ത് എഡിറ്റി ഗാന്ധിജി ആക്കിയാല്‍ കണ്ട് പിടിക്കില്ല എന്ന് കരുതിയോ, ജയസൂര്യ കഷ്ടപ്പെട്ടാണേലും ചെയ്യും കിട്ടിയാല്‍', എന്നിങ്ങനെ കമന്റുകള്‍ നീളുന്നു. അതേ സമയം പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കത്തനാര്' എന്ന ചിത്രമാണ് ജയസൂര്യയുടേതായി അണിയറില്‍ ഒരുങ്ങുന്നത്. ഫസ്റ്റ ഗ്ലിംപ്സ് വീഡിയോയില്‍ നിന്ന് തന്നെ ജയസൂര്യയുടെ മികച്ച കഥാപാത്രമാകുമിതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഹോം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്. ചിത്രത്തില്‍ ഫീമെയില്‍ ക്യാരക്ടര്‍ ചെയ്യുന്നത് അനുഷ്ക ഷെട്ടിയാണ്.






