
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സാധിക ജനപ്രിയ നായികയായത്. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയും സാധിക പ്രേക്ഷക മനസ്സ് കീഴടക്കിയിട്ടുണ്ട്. അഭിനേത്രി, അവതാരക എന്നതിലുപരി മികച്ച ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഗ്ലാമറസ്സായി തിളങ്ങുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുമുണ്ട്. അതുകൊണ്ടു തന്നെ ചിലപ്പോഴൊക്കെ
സൈബര്‍ ആക്രമണങ്ങഴും ബുള്ളിയിംഗും താരം നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ അയക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘‘നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ് ചെയ്യാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. ബഹുമാനിക്കാൻ പഠിക്കുന്ന ഒരു സ്ത്രീയിൽ നിന്നാണ് നിങ്ങളും ജനിച്ചതെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്....’’ സാധിക കുറിച്ചു. താരത്തിന്റെ വാക്കുകളെ ഒരുപാട് പേര് പിന്തുണയ്ക്കുന്നുണ്ട്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നുമൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ കുറിക്കുന്നത്.
താന്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്ലട്ട് ഷെയ്മിംഗ് അടക്കം ഇതിനു മുമ്പും സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. നടി വൈഗയ്ക്കൊപ്പമുള്ള ചിത്രത്തില്‍ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്കിയ മറുപടി നേരത്തെ വാര്‍ത്തയായിരുന്നു. ‘‘പരസ്യമായി ഫോട്ടോ കാണുമ്ബോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഫോട്ടോ കണ്ട് ഇതു പറഞ്ഞവന് നാളെ പെണ്ണിനെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേ..?’’ എന്നായിരുന്നു സാധിക പ്രതികരിച്ചത്.
പിന്നാലെ കമന്റിട്ടയാള്‍ സാധികയോട് മാപ്പ് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് അയാളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെക്കുകയും ചെയ്തു സാധിക. ‘‘അതെ, ഞാന്‍ ഒന്നു ക്ഷമിക്കുമ്പോള്‍ എന്റെ തലയില്‍ കയറി നൃത്തം വച്ചാല്‍ എന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് എനിക്ക് പോലും പറയാന്‍ പറ്റില്ല. ഞാന്‍ ഒരു മനുഷ്യജീവി ആണ്. എന്റെ ക്ഷമയ്ക്കും അതിരുകളുണ്ട്. എന്റെ പ്രതികരണത്തിന് ശേഷം കിടന്നു കരഞ്ഞിട്ടും കാലു പിടിച്ചിട്ടും കാര്യമില്ല.എന്റെ നിങ്ങളോടുള്ള മനോഭാവം നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ അറിയാത്തവനാണ് ദേവീടെ പ്രൊഫൈല്‍ പിക്. അതെ ഭദ്രകാളിയേയും മഹിഷാസുര മര്ഥിനിയേയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്...’’ സാധിക പറഞ്ഞു. ഇതിന് പിന്നാലെയാണ് താരത്തിന് വീണ്ടും ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്.






