ഫ്രാന്‍സിലെ ബാര്ഡോയില് മത്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം ആളുകള്‍ക്കിടയില്‍ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിരുന്നു. 'ബോട്ടുലിസം' എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് 32കാരിയുടെ മരണം. ഇതേ അസുഖം ബാധിച്ച് 12 പേര് ചികിത്സയിലാണ്. ഹോട്ടലില്‍വെച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി മത്തിമീന്‍ കഴിക്കുന്നത്, അതേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പന്ത്രണ്ട് പേര് ചികിത്സയിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ചിന് ചിന് വൈന്‍ ബാര്‍'എന്ന ഹോട്ടലില്‍ നിന്നും സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഈ രോഗാവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ എന്താണ് ഈ അപൂര്‍വ്വ രോഗമെന്നത് ഇന്ന് പലര്‍ക്കും അറിയില്ല. വളരെയധികം ശ്രദ്ധ ചെലുത്തേണ്ട രോഗാവസ്ഥയാണ് ഇത്. പശ്ചാത്യരാജ്യങ്ങളിലെല്ലാം മീനുകള്‍, ഇറച്ചികള്‍ എന്നിവ സൂക്ഷിക്കുന്നത് കാനിലാണ്. കാന്‍ ക്യത്യമായി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പെട്ടെന്ന് ബാക്ടീരിയ കയറാനുള്ള സാധ്യത കൂടുതലാണ്. 'clostridium' എന്ന bacteria കാരണമാണ് 'clostridium botulinum' എന്ന വിഷവസ്തു ഉണ്ടാകുന്നത്. ഈ വിഷവസ്തു വളരെ അപകടകാരിയാണ്. ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങളിലാണ് ഇത് കൂടുതലായി വരുന്നത്...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം വ്യക്തമാക്കി.
കാനിലുള്ള ഭക്ഷണം കേടായിരിക്കുന്നത് 'ക്ലോസ്ട്രിഡിയം ബോട്ടുലിനം' (clostridium botulinum) എന്ന ബാക്ടീരിയ ഉണ്ടാകുന്നതിന് കാരണമാകുന്നു. കാനിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് വൃത്തിയോടെ സൂക്ഷിക്കുകയാണ് വേണ്ടത്. ഇത് വളരെ അപൂര്‍വ്വമായിട്ടുള്ള രോഗമാണ്. എന്നാല്‍ വന്ന് കഴിഞ്ഞാല്‍ അപകടകാരിയുമാണ്...' ഡോക്ടര്‍ ഡാനിഷ് കൂട്ടിച്ചേര്‍ത്തു.

Comments