
മലയാളത്തിലൂടെ തുടങ്ങി പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിൽ തിളങ്ങി നില്ക്കുന്ന അഭിനേത്രിയും നർത്തകിയും മോഡലുമാണ് ഷംന കാസിം. മലയാളത്തില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടാറുണ്ട്. വിവാഹവും അതിന്റെ ആഘോഷങ്ങളും പങ്കിട്ട താരം പിന്നീട് അമ്മയായ സന്തോഷവും അതിന്റെ ആഘോഷചിത്രങ്ങളുമൊക്കെ അതിലൂടെ പങ്കിട്ടിരുന്നു. മാതൃത്വം പൂര്‍ണ്ണമായി ആസ്വദിക്കുന്ന തിരക്കിലാണ് താരം. ഇപ്പോഴിതാ തന്റെ കുഞ്ഞുമാത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷംന. “അമ്മയെന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷം മറ്റൊന്നിലും ലഭിക്കില്ല.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം...’’ എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് താരം നല്കിയ ക്യാപ്ഷന്‍. ഒരു ഫോട്ടോയില്‍, താരം തന്റെ കുഞ്ഞിനെ വാത്സല്യത്തോടെ ചുംബിക്കുന്നത് കാണാം, മറ്റൊന്നില്‍ ഒരു പ്രാമിനുള്ളില് ഇരുന്നു ക്യാമറയിലേക്ക് നോക്കുന്ന കുഞ്ഞ് ഹംദാനെയും കാണാം.
ഏപ്രില്‍ നാലിനാണ് ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാല്‍ ദുബൈ കിരീടാവകാശിയുടെ പേരാണ്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കിയത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.






