കൊല്ലം : റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളര്‍ തലയിലൂടെ കയറി മരിച്ചത്.അപകടം നടന്നത് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു.
വിനോദ് വാഹനത്തിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവര്‍ കണ്ടിരുന്നില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. റോഡ് റോളര്‍ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തെരുവ് വിളക്കുകള്‍ ബൈപ്പാസില്‍ ഇല്ലാതിരുന്നതിനാല്‍ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം പൊലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട്നല്‍കും.






