
പുതുപ്പള്ളി: യുവാവില്‍ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാള്‍ക്ക് പണയം നല്കി പണം തട്ടിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിനു കൊച്ചുമോന്, ജിഷ്ണു എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ാം തിയതിയായിരുന്നു ഇവര്‍ വാകത്താനം പുത്തന്‍ചന്ത വലിയപള്ളി ഭാഗത്ത് താമസിക്കുന്ന യുവാവില്‍ നിന്നും ഷിനു തന്റെ വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിന്റെ സുഹൃത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ യുവാവിനെ കൊണ്ട് വാങ്ങിയെടുത്തിരുന്നു. പിന്നീട് ഷിനുവും സുഹൃത്തായ ജിഷ്ണുവും ചേര്‍ന്ന് ഈ വാഹനം പുളിക്കല്‍ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു. ശേഷം വാഹനം തിരികെ നല്‍കാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു യുവാവ്.
വാകത്താനം പൊലീസ് വാകത്താനം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു. ഷിനു കൊച്ചുമോന് കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം, എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.






