
ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ ഹൈദരാബാദില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റിയോഗം ഇന്ന് തുടങ്ങും. രണ്ടു ദിവസമായി നടക്കുന്ന യോഗത്തില്‍ 84 അംഗങ്ങളുടെ പ്രവര്‍ത്തകസമിതി യോഗമാണ് ആദ്യദിവസം നടക്കുകക. രണ്ടാമത്തെ ദിവസമാണ് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുളള യോഗം നടക്കുക. നാളെ വൈകിട്ടാണ് രാഹുല്‍ഗാന്ധിയൂം പ്രിയങ്കാഗാന്ധിയൂം സോണിയാഗാന്ധിയുമെല്ലാം പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുക.
ഇന്ത്യാ സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യയോഗം എന്ന നിലയില്‍ മുന്നണി രൂപീകരിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കേണ്ട ഉത്തരവാദിത്വമാണ് നേതാക്കള്‍ക്ക് മുന്നിലുള്ളത്. പാര്‍ട്ടി പുന:സംഘടിപ്പിച്ച ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുളള തന്ത്രങ്ങളും രൂപകല്‍പ്പന ചെയ്യും. ഡിസംബറില്‍ നടക്കാനിരിക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാകും ആദ്യം ആസൂത്രണം ചെയ്യുക.
കര്‍ണാടകയിലെ പോലെ വികസന മുദ്രാവാക്യങ്ങളും വിജയഭേരി എന്ന പേരിലൊരു ക്യാംപയിനും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പും ആസൂത്രണം ചെയ്യണമെന്നും യാത്രയുടെ രണ്ടാംഭാഗം എങ്ങിനെ വേണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളുടെ ആലോചനയുമെല്ലാം യോഗത്തിലുണ്ടാകും. ഇതിനൊപ്പം ഇന്ത്യാ സഖ്യവുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ നടക്കേണ്ടതുണ്ട്.
പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കക്ഷികളുമായി സീറ്റ് വിഭജന ക്രമീകരണം ആയിരിക്കും ഏറ്റവും വലിയ തലവേദന. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിനേക്കാള്‍ ശക്തമാണ്. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടാക്കുന്ന സധ്യത്തില് ചില സംസ്ഥാന ഘടകങ്ങള്ക്കെങ.കിലും അതൃപ്തിയും അഭിപ്രായ ഭിന്നതയുമുണ്ട്.






