
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. സീരിയല്‍ താരമായ യുവ കൃഷ്ണയാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. ഇതിനോടകം സീരിയലിലും കുഞ്ഞ് ധ്വനി അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ മൃദുല പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ക്യാമറയുടെ ക്വാളിറ്റി ടെസ്റ്റ് ചെയ്തതാണ്, എങ്ങനെയുണ്ട് എന്ന് ചോദിച്ചാണ് പോസ്റ്റ്.
രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ക്യാമറ കൊള്ളാം, ചേച്ചിയും എന്നാണ് കമന്റുകള്‍.






