
കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന. സീരിയലുകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേവി ചന്ദന പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നൃത്തങ്ങളും റീല്‍സ് വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവിയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ ഫഹദ് ഫാസില്‍ തന്റെ ക്ലാസ്മേറ്റ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ദേവി ചന്ദന ഫഹദിനെ കുറിച്ചും സംസാരിച്ചത്.
എല്ലാം മുഖത്തടിച്ച് പറയുന്ന ആളായത് കൊണ്ട് തന്റെ ഫ്രണ്ട്സ് സര്‍ക്കിള്‍ വളരെ ചെറുതാണെന്ന് ദേവി ചന്ദന പറയുന്നു. 'ചില കാര്യങ്ങള്‍ ഓപ്പണായി പറയുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. അതുപോലെ ഒന്നും ഫോളോ അപ്പ് ചെയ്യാത്ത ആളാണ്. സ്ഥിരം മെസേജ് അയക്കുകയോ വിളിക്കുകയോ ഒന്നും ചെയ്യില്ല. അതൊക്കെ വളരെ അപൂര്‍വ്വമായിട്ടേ ഉണ്ടാകാറുള്ളൂ', 'പക്ഷേ അങ്ങനെ ആയിട്ടും ഉള്ള ഫ്രണ്ട്സ് എല്ലാം വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ഉള്ള സുഹൃത്തുക്കളൊക്കെ എല്ലാ കാലവും കൂടെയുണ്ടാകും എന്ന ധൈര്യം എനിക്കുണ്ട്. വര്‍ഷങ്ങളായി കാണാത്ത സുഹൃത്തുക്കള്‍ വരെയുണ്ട്. ഇപ്പോള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളൊക്കെ വന്നത് കൊണ്ട് പഴയ കുറെ സുഹൃത്തുക്കളെയൊക്കെ കിട്ടി. ഞാന്‍ എല്‍കെജി മുതല്‍ ഒമ്പത് വരെ ഒരേ സ്കൂളില്‍ ആയിരുന്നു. ആ സുഹൃത്തുക്കളെയൊക്കെ കിട്ടി', ദേവി ചന്ദന പറഞ്ഞു.
'ഫഹദ് എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. മൂന്നാം ക്ലാസ് വരെ ഞങ്ങള്‍ ഒരേ ക്ലാസ്സിലാണ് പഠിച്ചത്. ഞങ്ങളുടെ വ്ലോഗില്‍ ഇത് പറഞ്ഞിട്ടുണ്ട്. കെജി മുതല്‍ മൂന്നാം ക്ലാസ് വരെയാണ്. അത് കഴിഞ്ഞ് ഫഹദ് സ്കൂള്‍ മാറി. അതുകഴിഞ്ഞ് ഫാസില്‍ സാര്‍ സംവിധാനം ചെയ്ത തമിഴ് പടം കണ്ണുക്കുള്‍ നിലവില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഫാസില്‍ സാറും ഭാര്യയും ഞങ്ങളുടെ വിവാഹത്തിനും വന്നിരുന്നു',
'കുട്ടി ഫഹദ് ഭയങ്കര നാണക്കാരനായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. സാറിന്റെ പടത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ സാറിന്റെ വീട്ടില്‍ ഷൂട്ട് ഉണ്ടായിരുന്നു. ആ ഷൂട്ടിന്റെ ഇടയില്‍ ഫഹദ് ക്ലാസ്മേറ്റ് ആയിരുന്നിട്ടും വന്ന് ഒരു ഹായ് പറഞ്ഞ് പോവുകയേ ചെയ്തിരുന്നുള്ളു. വളരെ സൈലന്റായ, ഷൈ ആയ ആളായിരുന്നു. പക്ഷേ ഓണ്‍സ്ക്രീന്‍ വന്നപ്പോള്‍ ഞെട്ടിച്ചു', 'ആദ്യത്തെ വരവ് അത്ര സക്സസ് ആയിരുന്നിലെങ്കിലും കംബാക്കില്‍ ഭയങ്കരമായി ഞെട്ടിച്ചു. പിന്നീടും ഞങ്ങള്‍ കണ്ടിരുന്നു. വളരെ സന്തോഷമാണ്. ഭയങ്കര അഭിമാനം തോന്നിയ മോമെന്റാണ്. നമ്മുടെ കൂടെ പടിച്ചൊരാള് അത്രയും ഉയരത്തില്‍ എത്തിയെന്ന് പറയുമ്പോള്‍ ഒത്തിരി സന്തോഷമാണ്', ദേവി ചന്ദന പറഞ്ഞു.






