
ചെറുതോണി: വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സഹോദരന്മാര് അറസ്റ്റില്‍. സാമൂഹിക മാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് നടപടി. ഇടിഞ്ഞമലയില്‍ ഗ്യാലക്സി ഗ്യാസ് ഏജന്‍സി നടത്തുന്ന കറുകച്ചേരില്‍ ജെറിന്, സഹോദരന് ജെബിന് എന്നിവരാണ് അറസ്റ്റിലായത്.
ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധംമൂലം ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ നൂറ്റമ്പതോളം ആളുകളെ ചേര്‍ത്ത് വാട്സാപ്പ്് ഗ്രൂപ്പ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്, അശ്ലീല സന്ദേശത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് തന്നെ ഡിലീറ്റാക്കി. ഈ സംഭവത്തെത്തുടര്‍ന്ന് യുവതി തങ്കമണി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
സ്റ്റേഷന് പി.ആര്.ഒ: പി.പി വിനോദ് ഉടന്‍ തന്നെ എസ്.എച്ച്.ഒയെ പരാതിയുടെ ഗൗരവം ധരിപ്പിക്കുകയും െസെബര്‍ സെല്ലുമായി ബന്ധപ്പെട്ടശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തങ്കമണി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം സന്തോഷ്, എസ്.സി.പി.ഒ: ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു.
പണി കുറവാണെന്നു പറഞ്ഞ് ഇയാളെ നാട്ടിലേക്ക് മടക്കി അയച്ചിരിക്കുകയായിരുന്നു. ജെബിനാണ് സിം കാര്‍ഡ് തിരികെ വാങ്ങി ഇയാളെ പറഞ്ഞയച്ചത്. തുടര്‍ന്ന് ജെറിന് വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്സാപ്പ്് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. െസെബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ കെ.എം സന്തോഷ്, എസ്.സി.പി.ഒ: ജോഷി ജോസഫ്, സി.പി.ഒ: ജിതിന് ഏബ്രഹാം എന്നിവര്‍ അസമിലെത്തി ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അസം സ്വദേശിയെ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലിലൂടെ പോലീസ് സംഘം അസം സ്വദേശിയെ നെടുംകണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ ജെറിനും ജെബിനും െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കട്ടപ്പന ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സെര്‍ച്ച് വാറണ്ടുമായി, പഴുതടച്ച കേസ് ആന്വേഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.






