മുടിയുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും കെടുത്തിക്കളയുന്ന പല ഘടകങ്ങള്‍ നമുക്കുചുറ്റുമുണ്ട്. സൂര്യപ്രകാശം, ക്ലോറിന്‍ തുടങ്ങി ഉചിതമല്ലാത്ത ഭക്ഷണം വരെ പലപ്പോഴും വില്ലനാവാം.
എന്നാല്‍, മുടിയുടെ സ്വഭാവം ഏതുമായിക്കൊള്ളട്ടെ അവ പരിഹരിച്ച് ആരോഗ്യമുള്ളമാക്കി തീര്‍ക്കാന്‍ ചില മാര്‍ഗങ്ങള്‍ അറിയുക.
ഷാമ്പൂ എല്ലാ ദിവസവും
ഷാമ്പൂ ശിരോചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കുമ്പോള്‍ അത് എണ്ണ ഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുന്നു. എണ്ണ ഗ്രന്ഥികള്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സ്വാഭാവിക എണ്ണകള്‍ മുടിയിലേക്ക് പ്രവഹിക്കുന്നു. മുടി തിളക്കത്തോടെ ഒഴുകിക്കിടക്കാന് ഇത് സഹായിക്കുന്നു.
മുടിക്കിണങ്ങുന്നത്
പി.എച്ച്. സന്തുലനാവസ്ഥയുള്ള ഷാമ്പൂ വേണം ഉപയോഗിക്കാന്‍. നിങ്ങളുടെ മുടി ഏത് ടൈപ്പാണെന്ന് മനസ്സിലാക്കി അതിനുവേണ്ടി തയ്യാര്‍ ചെയ്ത ഷാമ്പൂ ഉപയോഗിക്കണം. കണ്ടീഷണര്‍ മുടിക്ക് പോഷണം നല്‍കും. പക്ഷേ, അധികം ഹെവിയാകരുത്. കൂടുതല്‍ തിളക്കം കിട്ടാന്‍ തണുത്തവെള്ളത്തില്‍ കഴുകുക.
ശരിയായ കേശരക്ഷ
നനഞ്ഞമുടി ഒരിക്കലും ബ്രഷ് ചെയ്യരുത്. അവ പൊട്ടാനിടയുണ്ട്. ഷാമ്പൂവിട്ട മുടിക്ക് അകന്ന പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുക. ബ്രഷിംഗ് പിന്നത്തേക്ക് മാറ്റുക.
ബ്ലോ ഡ്രയര്‍, കേളിങ് അയണ്‍, ഹോട്ട് റോളറുകള്‍, സ്ട്രെയിറ്റനിങ് അയണ്‍ എന്നിവ ദിവസവും ഉപയോഗിച്ചാല്‍ മുടി വന്‍തോതില്‍ കൊഴിയാനിടയുണ്ട്. അതിനായി നിങ്ങളുടെ മുടിക്കിണങ്ങുന്ന ഷാമ്പൂവും കണ്ടീഷണറും തന്നെ ഉപയോഗിക്കുക.
കളറിംഗ്, പേമിംഗ്, റിലാക്സിംഗ് എന്നിവ മുഖേനയും മുടിക്ക് അവശ്യം വേണ്ട ഈര്‍പ്പവും പോഷകങ്ങളും നഷ്ടപ്പെടാം.






