
ഗണേശ ചതുര്‍ഥി ആഘോഷമാക്കി അംബാനി കുടുംബം. സിനിമാ- സാംസ്കാരിക- കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായിയെത്തി.
നടി നായന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അതിഥികളായിരുന്നു. ഇവര്‍ക്ക് പുറമേ
സച്ചിന് ടെണ്ടൂല്‍ക്കര്‍, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാന്, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്, രവീണ ടണ്ടന്, സല്മാന് ഖാന്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിം ഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്, ആറ്റ്ലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജവാന് എന്ന ഷാരൂഖ് ചിത്രത്തിലൂടെയാണ് നായന്താര ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. ബോക്സ് ഓങീസില് വന്‍ വിജയം കൊയ്ത ചിത്രം 850 കോടിയും കവിഞ്ഞ് പ്രദര്‍ശനം തുടരുകയാണ്.






