മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാര്‍. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെൻറ് സ്ഥലമിടപാടിലാണ് അന്വേഷണം. സർക്കാർ സ്ഥലം വിൽപ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
എന്നാൽ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് വിവാദങ്ങൾക്കിടയിലും മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്കി. ഹോംസ്റ്റേ എന്ന രീതിയില്‍ കഴിഞ്ഞ ഏഴാം തീയിതിയാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നത്. പുതുക്കി നല്‍കിയിരിക്കുന്ന പഞ്ചായത്ത് ലൈസന്‍സിന്റെ കാലാവധി വരുന്ന ഡിസംബര്‍ 31 വരെയാണ്. പഞ്ചായത്ത് അധികൃതര്‍ നിയമപരമായിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന വിശദീകരണമാണ് നല്‍കുന്നത്. റിസോര്‍ട്ടിന് പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുും പൊലൂഷനുമുള്ളതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് തടസമില്ലെന്ന് ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന് പറഞ്ഞു.
റവന്യൂ വകുപ്പിെന്റ ഭാഗത്തു നിന്ന് എംഎല്‍എയുടെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്കാന് ക്രമവിരുദ്ധ ഇടപെടലുണ്ടായെന്നായിരുന്നു വിവാദം. ഇതിനുപിന്നാലെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു.

Comments