
മികച്ച ഒരു അഭിനേതാവ് മാത്രമല്ല, അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലും പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് ഹരീഷ് പേരടി. സമൂഹത്തിലെ മിക്ക പ്രശ്നങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ കുറിക്കാറുണ്ട്. ഇപ്പോഴിതാ വനിതാ സംവരണ ബില്‍ പാസാക്കിയതിനെക്കുറിച്ചും അതിനെ എതിര്‍ത്ത രണ്ട് എംപിമാരെയും കുറിച്ച് തുറന്ന അഭിപ്രായം രേഖപ്പെടുത്തുകയാണ് താരം. ‘‘ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല...എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ ...ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്..സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്..ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ ...ഭാരത് മാതാ...എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു....’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.






