
തിരുവനന്തപുരം: ഓണം ബംബര്‍ ഒന്നാം സമ്മാന തുകയായ 25 കോടി രൂപ ലഭിച്ച ഭാഗ്യശാലികള്‍ ടിക്കറ്റ് ലോട്ടറി ഓഫീസില്‍ സമര്‍പ്പിച്ചു.
ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസില്‍ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികള്‍ ഓഫീസിലെത്തിയത്. ടിക്കറ്റ് സമര്‍പ്പിച്ചത് ഭാഗ്യശാലികളായ നാല് പേരും ഒരുമിച്ചെത്തിയായിരുന്നു.
തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.ഓണം ബംബറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശികളായ നാല് പേര്ക്കായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. നടരാജന് എന്നയാളാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതെന്ന് പിന്നീടറിഞ്ഞു. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കില്‍ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്റെ സുഹൃത്ത് പാണ്ഡ്യരാജ് പറഞ്ഞിരുന്നു.
കുപ്പുസ്വാമി എന്നയാളുടെ കൈയിലാണ് ടിക്കറ്റെന്നും അയാള്‍ പറഞ്ഞു. അന്നൂര്‍ സ്വദേശിയായ നടരാജന് ഈ മാസം 15 നായിരുന്നു വാളയാറിലെ ബാവ ഏജന്‍സിയില്‍നിന്നും 10 ഓണം ബംബര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. അത് അയാള്‍ മറിച്ചുവിറ്റോ അതോ സൂക്ഷിച്ചോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിച്ചിരിക്കുന്നത്.






