
നെല്‍സണ്‍ ദിലീപ് കുമാറിന്റെ അടുത്ത ചിത്രം അല്ലു അര്ജുനൊപ്പമെന്ന് റിപ്പോര്‍ട്ട്.ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി അല്ലു അര്‍ജുനുമായി നെല്‍സണ്‍ കൂടികാഴ്ച നടത്തി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെല്‍സണ്‍ന്റെ സംവിധാന രീതി അല്ലുവിന് വളരെ നന്നായി ഇഷ്ടപ്പെട്ടെന്നും ഇതിനെത്തുടര്‍ന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചര്‍ച്ചകള്‍ നടത്തിയതുമെന്നാണ് വിവരം
നെല്‍സണ്‍ അവതരിപ്പിച്ച കഥ താരത്തിന് ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയിലറിന്റെ ഗംഭീര വിജയത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വന്‍ പ്രതീക്ഷയാണ് ഉളളത്.






