
മൃഗങ്ങളെ മെരുക്കി എടുത്ത് തെരുവിലിറക്കി അഭ്യാസ പ്രകടനം നടത്തി പണം സമ്പാദിക്കുന്ന നിരവധി ആളുകള്‍ ഉണ്ട് സമൂഹത്തില്‍. എന്നാല്‍ മറ്റുള്ള മൃഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒട്ടനവധി ക്രൂരതകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് ഈ വിഭാഗം. സ്വതന്ത്രമായി സഞ്ചരിക്കേണ്ട കാലം മുഴുവന്‍ മനുഷ്യന്റെ ആവശ്യാനുസരണങ്ങള്ക്കൊത്ത് ഇവ ബലിയാടുകയാണ്. പക്ഷേ ചില സമയങ്ങളില്‍ പീഡനം സഹിക്കാനാകാതെ അവര്‍ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
2022ല്‍ പുറത്തിറങ്ങിയ വിഡിയോ ഇപ്പോള്‍ വീണ്ടും കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. കാലില്‍ ചിലങ്കയും കഴുത്തില്‍ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്. ഇവര്‍ക്കിടയില്‍ യുവാവും സ്റ്റെപ്പുകള്‍ ഇടുന്നുണ്ട്. കളിച്ച് പിന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കുതിര യുവാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. യുവാവ് തെറിച്ചുവീഴുന്നത് വിഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് നല്‍കാനെത്തിയത്. പാട്ടും ഡാന്‍സുമൊക്കെയായി മൃഗങ്ങളെ ഉപദ്രവിച്ചയാള്‍ക്ക് ഇത് കിട്ടേണ്ടത് ആണെന്നും മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും ആളുകള്‍ വ്യക്തമാക്കുന്നു. മൃഗങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ഇന്നും തുടരുന്നതിനാല്‍ ഇത്തരം വീഡിയോയ്ക്ക് പഴക്കം ബാധിക്കില്ലെന്നാണ് മറ്റ് ചിലര്‍ കുറിച്ചത്.






