ഒര്‍ജിനല്‍ സോങ് വിഭാഗത്തില്‍ വീരവും പെലെയുടെ സംഗീതത്തിന് ഏആര്‍ റഹ്മാനും ഓസ്കാര്‍ പട്ടികയില്‍ ഇടം നേടിയെന്ന സന്തേഷത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമയ്ക്ക് ആവേശമായി മൂന്നു സിനിമകള്‍ കൂടി ഓസ്കാറിലേയ്ക്ക്. മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലാണ് ജയരാജ് സംവിധാനം ചെയ്ത വീരം, ഇന്ത്യന്‍ ക്രിക്കറ്റ് നായകന് ധോനിയുടെ കഥ പറഞ്ഞ എംഎസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി, ഐശ്വര്യ നായികയായ സര്‍ബ്ജിത്ത് എന്നിവ ഇടം നേടിയത്.
മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേയ്ക്ക് തിരഞ്ഞെടുത്തത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായി ജയരാജ് പറഞ്ഞു. കലാസംവിധാനം പോലുള്ള മറ്റ് മേഖലകളിലും വീരം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജയരാജ് പറഞ്ഞു. 336 അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പമാണ് ഇവയും സ്ഥാനം നേടിയത്.

Comments