മനഷ്യനുമായി ഏറ്റവും അധികം സൗഹൃദവും ആത്മബന്ധവും പുലര്‍ത്തുന്ന വളര്‍ത്തുമൃഗമാണ് നായ്ക്കള്‍. മനഷ്യന്റെ വികാരങ്ങളെ ഒറ്റയടിച്ച് അവയക്ക് മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും അവയുടെ എല്ലാ പെരുമാറ്റ രീതികളും മനസ്സിലാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മനഷ്യന്മാരില് നിന്ന് വ്യത്യസ്തമായി സന്തോഷവും സങ്കടവും പങ്കിടാനും പ്രകടിപ്പിക്കാനും അവയ്ക്ക് അവരുടേതായ ചില വഴികളുണ്ട്. ഇത്തരത്തില്‍ തനിക്ക് കിട്ടിയ സ്വാതന്ത്ര്യ നിമിഷങ്ങളെ ആഘോഷകരമാക്കുന്ന ഒരു നായ്ക്കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.
@animals BeingDerps എന്ന റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ നായയുടെ ഉടമ തന്നെയാണ് വീഡിയോ പങ്കവച്ചിരിക്കുന്നത്. ''ഡോഗ്ഗോ നൃത്തം ചെയ്യുകയും മണലില്‍ ഒരു വര വരയ്ക്കുകയും ചെയ്യുന്നു,'' എന്ന കുറിപ്പും വീഡിയോയ്ക്ക് മുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. വൈറലായ വീഡിയോയില്‍ കടല്‍ത്തീരത്ത് മറ്റൊന്നിലും ശ്രദ്ധിക്കാതെ തന്റെ മുന്‍കാലുകള്‍ ഉപയോഗിച്ച് നീണ്ട വരകള്‍ തീര്‍ക്കുന്ന ഒരു നായുടെ വീഡിയോയാണ് ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ശാന്തമായ ഒരു കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് നായയുടെ ചേഷ്ഠകള്‍. നായയുടെ കഴുത്തില്‍ ഒരു പച്ച നിറത്തിലുള്ള ബെല്‍റ്റ് അണിഞ്ഞിട്ടുണ്ട്. അവന്റെ കടല്‍ത്തീരത്തെ സന്തോഷകരമായ നിമിഷങ്ങള്‍ ഉടമ മാറിയിരുന്ന് പകര്‍ത്തുകയായിരുന്നു. പിന്‍കാലുകളുടെ ബലത്തില്‍ നായ, മറ്റൊന്നും ശ്രദ്ധിക്കാതെ പിന്നോട്ട് നീങ്ങുകയായിരുന്നു. അതേ സമയം മുന്‍കാലുകള്‍ മണലില്‍ അമര്‍ത്തിപ്പിച്ചു. ഇതിലൂടെ പിന്നോട്ട് നായ കടന്ന് പോകുമ്പോള്‍ മുന്നില്‍ ഒരു വഴി രൂപപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകള്‍ നല്‍കാനെത്തിയത്. ഭൂരിഭാഗം പേരും നായയുടെ സന്തോഷ പ്രകടനത്തെ അഭിനന്ദിച്ചു. ഒരു കാഴ്ചക്കാരന് ആ കടല്‍തീരം ഡോഗ്ഗോയ്ക്ക് നല്‍കിയതായി കളിയായി പറഞ്ഞു. 'എനിക്ക് പൂര്‍ത്തിയായ ചിത്രത്തിന്റെ ഒരു ഏരിയല്‍ വ്യൂ വേണം.' എന്ന് മറ്റൊരു കാഴ്ചക്കാരന് ആവശ്യപ്പെട്ടു. നായ, തന്റെ മുന്‍കാലുകള്‍ ഉപയോഗിച്ച് കടല്‍ത്തീരത്ത് തീര്‍ത്ത ചിത്രത്തിന്റെ കാഴ്ചയായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. ''അയ്യോ! അവന് ലോക്കലാണ്!.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മണലില്‍ ചിത്രം വരക്കാന്‍ തീരുമാനിച്ചപ്പോള്‍ നായയുടെ മനസ്സില്‍ എന്താണ് സംഭവിച്ചതെന്ന് തമാശയായി കുറിച്ചവരും ഉണ്ടായിരുന്നു. 'കൂടുതല്‍ അഭിനിവേശം, കൂടുതല്‍ ഊര്‍ജ്ജം, കൂടുതല്‍ കാല്‍പ്പാടുകള്‍,' മറ്റൊരാള്‍ എഴുതി.

Doggo dancing and drawing a line in the sand
byu/QuaintMushrooms inAnimalsBeingDerps

Comments