
ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സന്റെ പുത്തന്‍ ലുക്ക് ദിവസങ്ങള്‍ക്കു മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓപ്പന്‍ ഹൈമര്‍ താരം കിലിയന്‍ മര്‍ഫിയോടാണ് പലരും എമിയുടെ ലുക്കിനെ ഉപമിച്ചത്. എന്നാല്‍ ഇപ്പോഴിതാ തന്റെ ലുക്കിനെ പറ്റി വന്ന മോശം കമന്റുകള്‍ വേദനിപ്പിച്ചെന്നു വ്യക്തമാക്കിയിരിക്കുകയാണ് എമി.
ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി ഞാന്‍ വളരെ ഗൗരത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ യുകെയില്‍ പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ലുക്ക് ഇങ്ങനെ മാറ്റം വരുത്തിയത്. കഥാപാത്രത്തിന് വേണ്ടിയാണ് മെലിയേണ്ടിവന്നതും.
എന്റെയൊപ്പം പ്രവര്‍ത്തിച്ച നിരവധി നടന്മാര് സിനിമയ്ക്ക് വേണ്ടി ലുക്കില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. അവര്‍ക്ക് പ്രശംസകളാണ് ലഭിച്ചത്. എന്നാല്‍ ഒരു നടി അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ഒരു സ്ത്രീ രൂപത്തില്‍ മാറ്റം വരുത്തിയാല്‍ അവരെ ട്രോളാനുള്ള അവകാശമുണ്ടെന്നാണ് പലരും കരുതുന്നതെന്ന് എമി ജാക്സണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






