
' ജയിലര്‍' സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിനായി സണ്‍ പിക്‌ച്ചേഴ്‌സ് 55 കോടി രൂപ സംവിധായകന് അഡ്വാന്‍സ് നല്‍കിയതായി തമിഴകത്ത് നിന്നുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എന്നാല്‍ രജനികാന്തിന്റെ 170, 171 ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ജയ് ഭീം സംവിധായകനോടൊപ്പമുള്ള തലൈവരുടെ 170 -മത്തെ ചിത്രവും ലോകേഷ് കനകരാജിനൊപ്പമുള്ള 171 -മത്തെ ചിത്രവും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇവ രണ്ടും പൂര്‍ത്തിയായ ശേഷം മാത്രമേ ജയിലര്‍ 2 വിലേക്ക് കടക്കൂവെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍
ജയിലറിന്റെ വിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് ആലോചനയുണ്ടെന്ന് സംവിധായകന്‍ നെല്‍സണ്‍ വ്യക്തമാക്കിയിരുന്നു. ജയിലറിന്റെ മാത്രമല്ല കോലമാവ് കോകില, ബീസ്റ്റ്, ഡോക്ടര്‍ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാഭാഗവും പരിഗണനയിലുണ്ടെന്നായിരുന്നു നെല്‍സണ്‍ പറഞ്ഞത്.






