
അഭിനയം കഴിഞ്ഞാൽ കൃഷി ചെയ്യുന്നതിലും സമയം ചെലവഴിക്കാറുള്ള നടനാണ് ജാക്കി ഷ്റോഫ്. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ സ്വന്തം ഫാമിൽ നിന്ന് വിളവെടുത്ത് പച്ചക്കറികൾ കൊണ്ട് പാകം ചെയ്ത് ഭക്ഷണത്തിന്റെ വീഡിയോയാണ് പങ്കുവെച്ചത്. എന്നാൽ വിഭവങ്ങൾക്കൊപ്പം പരിപ്പ് കറിയിൽ വീണ ഈച്ചയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.
പരിപ്പ് കറിയിൽ കിടക്കുന്ന ഈച്ചയെ മാറ്റാനും കറിയിലെ പുതിയ ചേരുവയാണോ ഇതെന്നുമുള്ള തമാശ നിറഞ്ഞ പ്രതികരണങ്ങളും കമന്റ ബോക്സിൽ നിറയെ ഉണ്ട്. കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറികളുപയോഗിച്ച് അതു മാത്രം കഴിക്കുന്ന നടനെ അഭിനന്ദിച്ചും പ്രതികരണങ്ങളെത്തുന്നുണ്ട്.
രജനികാന്ത് ചിത്രമായ ജയിലറിൽ ജാക്കി ഷ്റോഫ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 2014 ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമായ കൊച്ചടൈയാനിലാണ് ഇരുവരും ഇതിനു മുൻപ് ഒരുമിച്ചത്. 1987 ൽ പുറത്തിറങ്ങിയ ഉത്തർ ദക്ഷിൺ എന്ന ചിത്രത്തിൽ സഹോദരങ്ങളായി ജാക്കിയും രജനിയും അഭിനയിച്ചിരുന്നു.





