
മലയാളസിനിമാഗാരനരംഗത്ത് തിളങ്ങി നില്ക്കുന്ന താരമാണ് മഞ്ജരി. ഗായികയുടേതായി ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി പാട്ടുകള്‍ മലയാളത്തിലുണ്ട്. ഇപ്പോഴിതാ സിനിമാ സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ആദ്യമായി സംഗീതസംവിധായിക ആവുന്നതിന്റെ സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെ മഞ്ജരി പങ്കുവച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'ആണ്' എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്. സിനിമയിലെ ‘മനമൊരു ചിറകായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോ താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ‘‘ഒരു സിനിമയുടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ഗാനം വളരെ ആവേശത്തോടെയാണ് ഞാൻ നിങ്ങളിലേക്ക് കൊണ്ടുവരുന്നത്. ഈ ഗാനം ഞാൻ സൃഷ്ടിച്ച രസകരവും സ്നേഹവും പോലെ, നിങ്ങൾ എന്നോടൊപ്പം കേൾക്കാനും പാടാനും ഞാൻ ആഗ്രഹിക്കുന്നു! നിങ്ങളുടെ എക്കാലത്തെയും അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും നന്ദി! ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ!..’’ എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മഞ്ജരി പിന്നണിഗാന രംഗത്തെത്തുന്നത്. 2004 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
‘ആണ്’ സിനിമയില്‍ സജിത മഠത്തിലും നമിത പ്രമോദുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സജിത മഠത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമ നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് ശിവയും ബി രാകേഷുമാണ്. നടി . സുധീഷ്, ആശാ അരവിന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചിരുന്നു. ഗാനത്തിന് ഈണം നല്‍കിയതിനുപുറമെ ഗാനം ആലപിച്ചിരിക്കുന്നതും ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും മഞ്ജരി തന്നെയാണ്. മലയാളത്തിലെ ആദ്യ ട്രാന്സ്ജന്ഡര് കവിയായ വിജയരാജ മല്ലികയാണ് വരികള്‍ എഴുതിയിരിക്കുന്നത്. സിനിമയില്‍ പാട്ടെഴുതാനുള്ള അവസരം ആദ്യമായിട്ടാണ് മല്ലികയ്ക്ക് ലഭിക്കുന്നത്.






