
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ രോഗിയുടെ എക്സ്റേ ഫലം കണ്ടതും ഡോക്ടര്‍ ഞെട്ടി. തീര്‍ത്തും ഭയാനകമായ കാഴ്ചയായിരുന്നു അയാളുടെ വയറ്റില്‍ ഡോക്ടര്‍ കണ്ടത്. കാരണം ഏകദേശം നൂറോളം സാധനങ്ങളായിരുന്നു അയാളുടെ വയറിനുള്ളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ ഇത് പുറത്തെടുക്കുകയായിരുന്നു.
പഞ്ചാബിലെ മോഗയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാല്പ്പതുകാരാനായ രോഗി മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. കടുത്ത വയറുവേദനയും ഓക്കാനവും ആയിട്ടാണ് രോഗി എത്തിയത്. വേദനയുടെ കാരണമറിയാന്‍ ഡോക്ടര്‍ വയറിന്റെ എക്സറേ എടുത്തു നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇയര്‍ഫോണ്‍, വാഷര്‍, നട്ടും ബോള്‍ട്ടും, ലോക്കറ്റ്, വയര്‍, ബട്ടനുകള്‍. റാപ്പര്‍, ഹെയര്‍ ക്ലിപ്പ്, സിപ്പര്‍ ടാഗ്, മാര്‍ബിള്‍, സേഫ്റ്റി പിന്, രാഖി തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇയാളുടെ വയറ്റില്‍ ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ തന്നെ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഇവയെല്ലാം പുറത്തെടുക്കുകയായിരുന്നു.
ഇത്രയും നാള് ഈ വസ്തുക്കള്‍ വയറിനകത്ത് ഇരുന്നതിന്റെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രോഗിയുടെ ആരോഗ്യനില പഴയരീതിയില്‍ ആയിട്ടില്ല. പക്ഷേ എങ്ങനെയാണ് ഈ വസ്തുക്കള്‍ യുവാവിന്റെ വയറ്റില്‍ എത്തിയത് എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല, വീട്ടുകാര്‍ക്കും ധാരണയില്ല. മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് ബന്ധുക്കള്‍ ഡോക്ടറെ അറിയിച്ചിരുന്നു. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു രോഗി തന്നെ കാണാന്‍ എത്തുന്നതെന്ന് ഡോ. അജ്മേര്‍ കാല്‍റ വെിപ്പെടുത്തുന്നത്.






