
കണ്ണൂർ: മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീ ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാൽ യുഡിഎഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നിലവില്‍ മലപ്പുറത്ത് നിന്നും അബ്ദുസ്സമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാര്‍.
വയനാട്, വടകര സീറ്റുകളിൽ ലീഗിന് മത്സരിക്കാന്‍ കണ്ണുണ്ട് എന്നൊരു റിപ്പോര്‍ട്ട് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നു. വടകരയിൽ ഇനി മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എംപി കെ മുരളീധരന് വ്യക്തമാക്കിട്ടുണ്ട്. വടകരയിൽ ഇതിനകം ലോക്സഭ മണ്ഡലംതല കൺവെൻഷൻ മുസ്ലിം ലീഗ് പൂർത്തിയാക്കിയിട്ടുണ്ട്.വയനാടിനായി നേരത്തെ തന്നെ നോട്ടമിട്ട ലീഗ് രാഹുൽഗാന്ധിയുടെ വരവോടെയാണ് പിന്മാറിയത്.വയനാട് ലോക്സഭ മണ്ഡലം കോൺഗ്രസിനെ സംബന്ധിച്ചും ശക്തികേന്ദ്രമാണ്.
ലീഗ് മൂന്നാം സീറ്റ് എന്ന ആവശ്യം ഉയര്‍ത്തുന്നത് യുഡിഎഫില്പുതിയസീറ്റ്ചര്ച്ചകളിലേക്ക്ഴിതെളിക്കും. കേരളകോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റില്‍ നിന്ന് ജോസഫ് വിഭാഗത്തെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്നാണ് സൂചന. ഇതിന് പുറമേ കണ്ണൂര്‍ എംപി കെ സുധാകരന് മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. കെപിപിസി പ്രസിഡന്റായതിനാലാണ് സുധാകരന് മാറി നില്‍ക്കുന്നത്.
ആലപ്പുഴയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതൊഴിച്ചാല്‍ മുഴുവന്‍ സീറ്റിലേക്കും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.
സഹകരണമേഖലയിലെഅഴിമതിയെന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവർക്കുമുള്ളതാണ്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.






