
ന്യുഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകാണമെന്നാണ് നിര്‍ദേശം.
ഒക്ടോബര്‍ മൂന്നിന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അഭിഷേക് എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്. അന്നേദിവസം പാര്‍ട്ടി ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്താനിരിക്കേയാണ് നോട്ടീസ് നല്‍കിയതെന്നും സമരം പൊളിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതിനു പിന്നിലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു. നേരത്തെ ഇന്ത്യ മുന്നണി നിര്‍ണായക യോഗം ചേരാനിരിക്കേ തനിക്ക് നോട്ടീസ് തന്നുവെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 'ലീപ്സ് ആന്റ് ബോണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് അഭിഷേകിലേക്ക് അന്വേഷണമെത്തിയത്. കമ്പനിയുടെ സിഇഒ ആണ് അഭിഷേക് ബാനര്‍ജിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.






