
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ ടിനി ഇതിനോടകം നിരവധി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ യഥാര്‍ത്ഥ പേര് ' ടിനി ടോം' എന്ന് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്. തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ടിനി ടോം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പാസ്പോര്ട്ടില് ഇപ്പോഴും പഴയ പേര് തന്നെയാണെന്നും ടിനി വ്യക്തമാക്കി.
ടൈനി എന്നായിരുന്നു എന്റെ പേര്. ചെറുപ്പത്തില്‍ എന്റെ ആന്റിയാണ് ടൈനി എന്ന പേര് ഇട്ടത്. പ്രൊനൗണ്‍സ് ചെയ്തപ്പോള്‍ ടിനി എന്നായതാണ്. എഴുതുമ്പോള്‍ TINY എന്നാണ്. അത് പ്രൊനൗണ്‍സ് ചെയ്യുമ്പോള്‍ ടൈനി എന്നേ വരുകയുള്ളു. നമ്മള് ജനിക്കുമ്പോള്‍ കുഞ്ഞായിരിക്കില്ലേ..
ആ ഷേപ്പ് കണ്ടപ്പോള്‍ ടൈനി എന്ന് എന്റെ ആന്റി വിളിച്ചത്. അത് വലുതായി ഈ മുളനീളം വയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്പോള്‍ ഇത്തിരിയല്ലേ ഉണ്ടാവുകയുള്ളൂ. ഇത് എവിടം വരെ പോകുമെന്ന് അറിയാന്‍ പറ്റില്ലല്ലോ. പിന്നെ അത് വെട്ടി നിര്‍ത്തേണ്ടി വരും.അങ്ങനെ അത് വെട്ടി നിര്‍ത്തിയതാണ് ഇപ്പോള്‍. ഇപ്പോഴും ടൈനി എന്ന് തന്നെയാണ് പാസ്പോര്‍ട്ടിലും എല്ലായിടത്തും എന്നാണ് ടിനി ടോം പറയുന്നത്.






