കങ്കണ റണാവത്തും രാഘവ ലോറന്‍സും തകര്‍ത്താടിയ ചിത്രം ചന്ദ്രമുഖി 2 ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് കോടി രൂപയ്ക്ക് ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ചന്ദ്രമുഖി 2 സെപ്റ്റംബര്‍ 28-നാണ് തീയേറ്ററുകളില്‍ എത്തിയത്. ഏകദേശം 6-8 ആഴ്ചകള്‍ക്ക് ശേഷം ചന്ദ്രമുഖി 2 ഒടിടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
2005-ല്‍ പുറത്തിറങ്ങിയ രജനികാന്തും ജ്യോതികയും അഭിനയിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്.ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രമായി 28 കോടിയില്‍ അധികം രൂപ ചിത്രം നേടിക്കഴിഞ്ഞു.
പി വാസു സംവിധാനം ചെയ്ത ചിത്രം 'ലൈക്ക പ്രൊഡക്ഷന്‍സ്'ന്റെ ബാനറില്‍ സുഭാസ്കരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വടിവേലു, രാധിക ശരത്കുമാര്, ലക്ഷ്മി മേനോന്, മഹിമ നമ്പ്യാര്‍, സൃഷ്ടി ദാംഗെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.






